പഴം, പച്ചക്കറികൾ അങ്ങനെ എന്തുമാകടടെ അവ കൃഷി ചെയ്യുന്ന കർഷകരെ വെള്ളം കുടിപ്പിക്കുന്ന ഒന്നാണ് ധാന്യങ്ങളെ ആക്രമിക്കാനെത്തുന്ന പലതരം ഈച്ചകളും മറ്റനേകം കീടങ്ങളും . ധാന്യങ്ങളുടെ  നല്ല വളർച്ചക്കായി സമയാസമയത്ത് മരുന്നുകൾ അടിച്ചാലും ഇവ ചിലപ്പോ ഒഴിഞ്ഞ് പോകാറില്ല. ഉയർന്ന വിലയും   പല തരം കാടനാശിനികൾ വാങ്ങാൻ കർഷകരെ പിന്നോട്ട് വലിക്കുന്ന ഒന്നാണ്, പരസ്യങ്ങളിലും  കടകളിലും  ഉയർന്ന വിലക്ക് ലഭിയ്ക്കുന്ന നല്ലയിനം  കീടനാശിനികൾക്ക് ബദലായി കുറഞ്ഞ വിലയിൽ കീടങ്ങളെ തുരത്താൻ ഇപ്പോൾ വിപണിയിൽ പുതിയതരം കെണി എത്തിക്കഴിഞ്ഞു.

ഉയർന്ന അളവിൽ രാസവസ്തുക്കളടങ്ങിയിരിയ്ക്കുന്ന കീടനാശിനികളുടെ ഉപയോഗം മനുഷ്യനെയും , മണ്ണിനെയും ആവാസവ്യവസ്ഥയെയും തകിടം മറിയ്ക്കാൻ കെൽപ്പുള്ളവയാണ്. മണ്ണിരകളടക്കം നാമാവശേഷമാകുവാനും ഇതു മൂലംവഴി വെയ്ക്കുന്നു.  അമിതമായ കീടനാശിനി പ്രയോഗം  ഭൂഗർഭ ജലത്തെയും നാശമാക്കും. അവിടെയാണ്  വിപണിയിൽ എത്തിയിരിക്കുന്ന പുതിയ തരം പശ അടങ്ങിയ ഷീറ്റുകളുടെ പ്രസക്തി.

ഉപയോഗിക്കുന്ന കർഷകന്റെ ആരോഗ്യത്തിനും ഹാനികരമാകാത്ത പശയുള്ള നീല , മഞ്ഞ എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന ഷീറ്റുകളിൽ കീടങ്ങൾ ഒട്ടിപ്പിടിക്കുന്നു. നൂതനവും ലളിതവുമായ ഈ രീതി കർഷകന്റെ കീശ ചോർത്താതെ തന്നെ കീടങ്ങളെ പമ്പ കടത്തും .  ധാന്യങ്ങളെ തിന്ന് നശിപ്പിയ്ക്കാനെത്തുന്ന കീടങ്ങൾ പല തരത്തിലുള്ളവയാണ് . ഇലകളെയും കായ്കളെയുമടക്കം കുറഞ്ഞ സമയത്തിനുള്ളിൽ തിന്ന് നശിപ്പിയ്ക്കുന്ന കീടങ്ങൾ  ഒട്ടുമിക്കവയും തന്നെ നീല കളറുള്ള ഷീറ്റിൽ ഒട്ടിപ്പിടിച്ച് നശിക്കും. വിളതിന്നാനെത്തുന്ന കീടങ്ങൾ ഷീറ്റിൽ വന്നിരിക്കുന്നതോടു കൂടി അതിൽ പതിയെ ഒട്ടിപ്പിടിക്കും. ഒരിക്കൽ പെട്ടാൽ പിന്നീട് തിരികെ പറന്ന് പോകാൻ സാധ്യമല്ലാത്ത വിധം പ്രാണികൾ ഷീറ്റിൽ ഒട്ടിപ്പിട്ക്കും.

മാജിക്  സ്റ്റിക്കേഴ്സ് എന്നാണ് ഇത്തരം ഷീറ്റുകളുടെ പേര്. ധാന്യങ്ങളെ തിന്നാനെത്തുന്ന പലതരം പ്രാണികൾ ഷീറ്റിൽ  ഒട്ടിപ്പിടിച്ച്  ചാകുന്നു. ഏറ്റവും  ചിലവ് കുറഞ്ഞതും അതി നൂതനവുമാണ്  പുഴുക്കളും  തണ്ട്  തുരപ്പൻ പുഴുവും, ഇല തിന്നുന്ന  പുഴുക്കളും ,  പ്രാണികളും എന്നിങ്ങനെ എല്ലാതരം കീടങ്ങളെയും  കൊന്നൊടുക്കുന്ന ഇത്തരം ബാരിക്സ് ഷീറ്റുകൾ വിപണിയിൽ ലഭ്യമാണ്.  നീല കളറുള്ള ഷീറ്റ് എല്ലാതരം പ്രാണികളെയും  തുരത്തുന്നതിനായി ഉപയോഗിക്കാവുന്നതാണ് . പച്ചക്കറികളെയും , പഴങ്ങളെയും  കൂണിനും വില്ലൻമാരായ പ്രാണികളെ തുരത്താനും നീല കളറുള്ള ഇത്തരം ഷീറ്റുകൾ കൊണ്ട് കഴിയും .

ധാന്യവിളകളോ, മററ് പഴം പച്ചക്കറികളോ നട്ടിരിക്കുന്നിടത്ത്  ഇത്തരം ഷീറ്റുകൾ സ്ഥാപിക്കുകയാണ് ആദ്യപടി. ചോളം പോലുള്ളവ നട്ടിരിക്കുന്നിടത്ത്  വിളകൾക്ക് അൽപ്പം മുകളിലായ് വേണം ഇത്തരം ഷീറ്റുകൾ  സ്ഥാപിയ്ക്കാൻ . കീടങ്ങൾ ഏറെ ബാധിയ്ക്കുന്ന  കാബേജ് കൃഷിക്കും , കൂടാതെ കൂൺ കൃഷിക്കും  ഏറെ ഫലപ്രദമായി കീടങ്ങളെ തുരത്താനുള്ള  മാർഗമാണിത് .

LEAVE A REPLY

Please enter your comment!
Please enter your name here